കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരും; തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ: മഞ്ജു വാര്യർ

single-img
11 March 2023

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടുതത്തിൽ പ്രതികരണവുമായി നടി മഞ്ജു വാര്യർ. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ടെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരുടെ പോസ്റ്റ് പൂർണ്ണരൂപം:

ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട്‌ ആയി മടങ്ങി വരും!