കൊച്ചി മെട്രോ ഇനി കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ; 1957.05 കോടിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രാനുമതി

single-img
7 September 2022

കൊച്ചി മെട്രോയുടെ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ഏകദേശം 1957.05 കോടി രൂപയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണത്തിന് ആവശ്യമായി വരിക.

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത് . മുചടങ്ങിൽ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണ ഉദ്ഘാടനവും നടന്നിരുന്നു.

ഇപ്പോൾ കൊച്ചി മെട്രോയ്ക്ക് 22 സ്റ്റേഷനുകളാണ് ഉള്ളത്. എസ്എ ൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള പാതയുടെ നിർമാണമാണ് ഇനി നടക്കാൻ പോകുന്നത്.