കൊച്ചി മെട്രോ: പേട്ട-എസ് എന്‍ ജംഗ്ഷന്‍ പാത പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

single-img
1 September 2022

കൊച്ചിയുടെ ഗതാഗത മുഖഛായ മാറ്റി കൊച്ചി മെട്രോയുടെ പുതിയ പേട്ട-എസ്എല്‍ ജങ്ഷന്‍ പാത പ്രധാനനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് നാടിന് സമര്‍പ്പിച്ചു. കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം നേര്‍ന്നു. ഇതോടൊപ്പം ഇന്ത്യൻ റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷല്‍ ട്രെയിന്‍ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സറ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന 11.8 കിലോമീറ്റർ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. പുതിയ പാത തുറന്നതോടെ 27 കിലോമീറ്റർ ദൂരം താണ്ടി, 24 സ്റ്റേഷനുകൾ കൊച്ചി മെട്രോയ്ക്കൊപ്പം ചേർന്നു.