കിഫ്ബി മസാല ബോണ്ട് ; ഇഡിയ്ക്ക് തിരിച്ചടി; റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ വിധി പുറപ്പെടുവിക്കാമെന്ന് ഹൈകോടതി

single-img
10 October 2022

കിഫ്ബി മസാല ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ മുൻ സംസ്ഥാന ധനമത്രി തോമസ് ഐസക്കിന് ആശ്വാസം. ഇഡിക്കെതിരായ കേസിൽ തുടർന്നുള്ള സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്ക് തടഞ്ഞു. ര

നിലവിലെ ഹര്‍ജികളില്‍ റിസര്‍വ് ബാങ്കിനെ കക്ഷി ചേർക്കുകയും കേസില്‍ റിസര്‍വ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം കേസില്‍ വിധി പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്.

ആ സമയം ധന മന്ത്രിയായിരുന്ന തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹര്‍ജി നല്‍കിയത്. ഇഡി താന്‍ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്.

നടപടി ക്രമങ്ങൾ പൂർണ്ണമായും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നും അങ്ങിനെ തന്നെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബി ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്. മാത്രമല്ല, രാജ്യത്തെ നിയമപ്രകാരം ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസര്‍വ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.