കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; കെ. സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയെന്ന് സൂചന

single-img
11 May 2026

കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ക്ലൈമാക്സിലേക്കെത്തുമ്പോൾ കെ. സി. വേണുഗോപാൽ മുന്നിലെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിൽ കെ.സിക്കാണ് മുൻതൂക്കമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയതായും വിവരമുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയെ നിയമസഭാ കക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനുള്ള ആലോചനയും നടക്കുന്നു.രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവർ ഇന്നലെ രാത്രി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

സോണിയ ഗാന്ധിയുമായി ഇനി ചില ഔപചാരിക കൂടിക്കാഴ്ചകൾ മാത്രമാണ് ബാക്കിയുള്ളതെന്നും വിവരമുണ്ട്. ഘടകകക്ഷികൾക്കും വലിയ എതിർപ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് എന്ന നിലപാട് ഘടകകക്ഷികളും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.