വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാനാകില്ല: ഹൈക്കോടതി

single-img
29 August 2022

വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാനാകില്ല എന്ന് കേരളം ഹൈക്കോടതി. അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരമാർശം ഉണ്ടായത്. കൂടാതെ സമരക്കാരെയും കേൾക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

പദ്ധതിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഉചിത സ്ഥത്ത് ഉന്നയിക്കാമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു. ക്രമസമാധാനം തകരാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹർജി വിശദവാദത്തിനായി ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ലത്തീന്‍ അതിരൂപതയടക്കമുള്ളവരുടെ വിശദീകരണവും ബുധനാഴ്ച കേള്‍ക്കും എന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം സമരം പരിഹരിക്കുന്നതനായി നാളെ മന്ത്രിതല സമിതി യോഗം ചേരും. സമരസമിതിക്കാര്‍ പങ്കെടുക്കാത്തതിനാല്‍ ഇന്നത്തെ യോഗം നാളെയിലേക്ക് മാറ്റുകയായിരുന്നു. നാളത്തെ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികതര്‍