ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം അതീവ ഗുരുതരം; രൂക്ഷപരാമർശവുമായി ഹൈക്കോടതി
ഏഷ്യാനെറ്റ് ന്യുസിനെതിരെ രൂക്ഷ വിമർശനവുമായി കേരളം ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ് സമര്‍പ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം. ഏഷ്യാനെറ്റിനെതിരെ രജിസ്റ്റർ ചെയ്താ FIR ൽ ഉള്ളത് ഗുരുതര ആരോപണമല്ലേ എന്ന് കോടതി ചോദിച്ചു.
എന്നാൽ പെൺകുട്ടിയുടെ ഐഡൻ്റിറ്റൈ വെളിപ്പെടുത്തിയില്ലെന്ന് ചാനലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇത് മുഖവിലക്കെടുക്കാൻ കോടതി തയ്യാറായില്ല. ഏഷ്യാനെറ്റിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും, കോടതി ഉത്തരവ് പൊലീസ് റെയ്ഡിന് തടസ്സാമാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരയാക്കി വ്യാജവാർത്ത ചിത്രീകരിച്ച കേസിൽ ഏഷ്യാനെറ്റ് സംഘം നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് പോക്‌സോ കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതി 10ലേക്ക് മാറ്റി. പൊലീസ് റിപ്പോർട് സമർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കെ സുനിൽകുമാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.