‘കാതലിക്ക നേരമില്ലൈ’; ജയം രവിയും നിത്യ മേനോനും ആദ്യമായി ഒന്നിക്കുന്നു

single-img
5 June 2024

തമിഴ് സൂപ്പർ താരം ജയം രവിയും നിത്യ മേനോനും ഒന്നിക്കുന്ന റൊമാൻ്റിക് പ്രണയകഥയാണ് കാതലിക്ക നേരമില്ലൈ . സംവിധായക ഉദയനിധി സ്റ്റാലിൻ്റെ ഭാര്യ കിരുത്തിഗ ഉദയനിധിയാണ് സംവിധാനം. ഒരു റൊമാൻ്റിക് ത്രില്ലറാണ് ചിത്രം എന്നാണ് പുറത്തു വരുന്ന സൂചന.

സിനിമയുടെ ടൈറ്റിലും പോസ്റ്ററും ഔദ്യോഗികമായി പുറത്തു വിട്ടതിന് ശേഷം ഇപ്പോൾ ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. റെഡ് ജയൻ്റ് മൂവീസിൻ്റെ പിന്തുണയോടെ കിരുത്തിഗ ഉദയനിധിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

ജയം രവിയും നിത്യയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഷൂട്ടിംഗ് പൂർത്തിയായതായി നിർമ്മാതാക്കൾ ചൊവ്വാഴ്ച അറിയിച്ചു. നിർമ്മാതാക്കൾ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരജോഡികൾ മനോഹരമായി കെട്ടിപിടിച്ചു നിൽക്കുന്ന ദൃശ്യമാണ് കാണാനാകുന്നത്. അതുകൊണ്ട് തന്നെ ചിത്രം മനോഹരമായ ഒരു പ്രണയകഥ പറയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

യോഗി ബാബു, ലാൽ, വിനയ് റായ്, ലക്ഷ്മി രാമകൃഷ്ണൻ, മനോ, ടിജെ ബാനു, ജോൺ കൊക്കൻ, വിനോദിനി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും. എ ആർ റഹ്മാൻ സംഗീതവും, ഛായാഗ്രഹണം ഗവേമിക് ആരിയും, എഡിറ്റിംഗ് ലോറൻസ് കിഷോറും നിർവ്വഹിച്ചിരിക്കുന്നു.

എം ഷെൻബാഗ മൂർത്തിയും ആർ അർജുൻ ദുരൈയുമാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. പ്ലോട്ട്, ടീസർ, ട്രെയിലർ, റിലീസ് തീയതി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.