നടുറോഡിൽ കാട്ടാന പ്രസവിച്ചു. ആറളം കീഴ്പ്പള്ളി-പാലപ്പുഴ റോഡിലാണ് സംഭവം

single-img
8 June 2023

ഇരിട്ടി: ആറളം ഫാമിൽ റോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപത്തായാണ് കാട്ടാന പ്രസവിച്ചത്. രാത്രിയിയോടെയാണ് സംഭവം. ഇതോടെ മറ്റ് ആനകളും ഈ ആനക്ക് സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു. തുടർന്ന് ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്.

റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. വനവകുപ്പിന്റെ ആർ.ടി സംഘവും ഇതിനെ നിരീക്ഷിച്ചുവരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ആറളത്ത് കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തിയത്. പിന്നീട് മൂന്ന് ദിവസത്തിനകം മൂന്നാം ബ്ലോക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഫാമിൽ കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് ഫാം നിവാസികൾ പറയുന്നു. നിരവധി പേരാണ് ഇതിനകം കാട്ടനയുടെ ആക്രമണത്തിൽ മരിച്ചത്.