കർണാടക ജനവിധി കർണാടകത്തിൽ മാത്രം ഉള്ളത്; കേരളത്തിൽ ബിജെപിയെ കർണാടക വിധി ബാധിക്കില്ല: വി മുരളീധരൻ

single-img
13 May 2023

നിയമസഭാ തെരഞ്ഞെടുപ്പിലെ കർണാടക വിധി പാർലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.കർണാടകയിലെ ജനവിധിയെ കുറിച്ച് ബിജെപി കർണാടക ഘടകം പറയും. ജനവിധി മാറി വരും.

കർണാടക ജനവിധി കർണാടകത്തിൽ മാത്രം ഉള്ളതാണ്. കേരളത്തിൽ ബിജെപിയെ കർണാടക വിധി ബാധിക്കില്ലെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം കർണാടകയിലെ ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം.