മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം വിതരണം ചെയ്തു; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിവാദത്തിൽ

single-img
30 October 2022

ദീപാവലിക്ക് ഒരു ലക്ഷംമുതല്‍ രണ്ടര ലക്ഷം രൂപവരെ മാധ്യമ പ്രവർത്തകർക്ക് വിതരണം ചെയ്ത നടപടിയിൽ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിവാദത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം ദീപാവലി പലഹാരങ്ങള്‍ക്കൊപ്പം പെട്ടിയില്‍ ഓഫീസുകളില്‍ എത്തിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ വഴി ഇത്തരത്തിൽ പണം വിതരണം ചെയ്തതിൽ ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ കര്‍ണാടക ലോകായുക്ത പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പണം ലഭിച്ച മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ തിരികെ നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘ഞാൻ ഓഫീസിലെത്തിയപ്പോള്‍ അവിടെ ഒരു പെട്ടിയുണ്ടായിരുന്നു. അതിലെ ഒരു കവറിലായിരുന്നു പണം. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് തിരികെ നല്‍കി’- ഒരു- മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ‘ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.