കളമശ്ശേരി സ്ഫോടനം; ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
30 October 2023

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഷെയ്ന്‍ നിഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. വളരെയധികം സങ്കീര്‍ണത നിറഞ്ഞ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വേണം നാമെല്ലാം പ്രതികരിക്കാന്‍ എന്നായിരുന്നു ഷെയ്ന്‍ കുറിച്ചത്.

അതേത്തുടർന്ന് നടന്റെ വിഷയത്തിലുള്ള പ്രതികരണത്തെ അഭിനന്ദിച്ച് നിരവധിപ്പേര്‍ എത്തുകയും ചെയ്തു. ഇപ്പോൾ ഇതാ, വിഷയത്തില്‍ മറ്റൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് കുറിപ്പിലൂടെ പങ്കുവച്ചതെന്നും ഇതിന് ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കിയെന്നും ഷെയ്ന്‍ പറയുന്നു.

ഷെയ്‌നിന്റെ വാക്കുകൾ: ”പ്രിയപ്പെട്ട സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്…സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ, മത, വര്‍ണ വിഭാഗീയതയ്ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.

സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത്. സ്വാര്‍ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്…അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും.”