നായികയല്ല; സൽമാൻ ഖാന്റെ സിക്കന്ദറിൽ കാജൽ അഗർവാളും
16 September 2024
സൽമാൻ ഖാനെ നായകനാക്കി തമിഴ് എ ആർ മുരുഗ്ദോസ് സംവിധനം ചെയ്യുന്ന ബോളിവുഡ് സിനിമയായ ‘സിക്കന്ദറി’ൻ്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. രശ്മിക മന്ദാന നായികയായി അഭിനയിക്കുമ്പോൾ, ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിനായി നടി കാജൽ അഗർവാളും എത്തുന്നു.
മുൻപ് , വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ തുപ്പാക്കിയിലും തമിഴിൽ കാജൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ച ‘ഇന്ത്യൻ 2’ എന്ന സിനിമയിലാണ് കാജൽ അഗർവാളിനെ അവസാനമായി കണ്ടത്. ‘സിക്കന്ദർ’ 2025 ഈദിന് പ്രദർശനത്തിനെത്തും.
ഈ സിനിമയിൽ സത്യരാജ്, പ്രതീക് ബബ്ബർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 400 കോടിയുടെ വൻ ബജറ്റിൽ പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും ചിത്രീകരിക്കുന്നുണ്ട്.