ചോദ്യം ചെയ്യലിനിടെ കെ വിദ്യ പോലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു

single-img
23 June 2023

വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ ചോദ്യം ചെയ്യലിനിടെ കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു. തുടർന്ന് വിദ്യയെ കോട്ടത്തല ആശുപത്രിയിലേക്ക് മാറ്റി. അഗളി ഡിവൈഎസ്പി ഓഫീസില്‍ കുഴഞ്ഞുവീണ വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അഗളി കോളേജിലെ പ്രിന്‍സിപ്പലുമായി കൂട്ടിയിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിനിടെയാണ് കുഴഞ്ഞ് വീണതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, തനിക്ക് മാനസികപരമായ സമ്മർദ്ദമുണ്ടെന്ന് നേരത്തെ വിദ്യ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അവഗണിച്ചായിരുന്നു ചോദ്യം ചെയ്യൽ.