കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; പകരക്കാരനായി കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു

single-img
29 February 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ സീറ്റില്‍ താൻ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തന്റെ വിസമ്മതം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു.

നിലവിൽ കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരന്‍ ആദ്യം അറിയിച്ചത്.

പിന്നാലെ എം.എം. ഹസന്‍, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ.സുധാകരന്റെ നേരത്തെയുള്ള പ്രതികരണം.