പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്താൻ 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെ സുധാകരൻ


രാജ്യത്തെ കോൺഗ്രസ് പാർട്ടിയുടെ 138ാം ജന്മദിനത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾക്കായി 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതുമായി ബന്ധപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത് .
ഫണ്ട് വിജയിപ്പിക്കാൻ എല്ലാ ജില്ലകളിലും ഇതിനായി സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ 137 രൂപ ചലഞ്ചിലെ കുറവുകൾ നികത്തിക്കൊണ്ടായിരിക്കും ഇപ്രാവശ്യം ചലഞ്ച് നടത്തുകയെന്ന് സുധാകരൻ പറഞ്ഞു.അടുത്ത വർഷം മാർച്ച് 26 വരെയാണ് ഫണ്ട് പിരിവിനായുള്ള കാലാവധി.
കുറഞ്ഞത് 50 പേർ വരെയാണ് ബൂത്തിൽ നിന്ന് പങ്കെടുക്കേണ്ടത്. നൽകേണ്ട ഏറ്റവും കുഞ്ഞ തുകയാണ് 138 രൂപ. അതിൽ കൂടുതലായും സംഭാവന നൽകാവുന്നതാണ്. കഴിഞ്ഞ വർഷം അമ്പത് കോടിരൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടെങ്കിലും പണം പിരിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പണപ്പിരിവുമായി ബന്ധപ്പെട്ട് വിവാദങ്ങളുമുണ്ടായിരുന്നു. കെപിസിസി പ്രസിഡൻ്റിൻ്റെ കയ്യിൽ പിരിച്ച തുകയുടെ കണക്കുകൾ ഉണ്ടായിരുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.