വീണ്ടും ആർഎസ്എസ് അനുകൂല പരാമർശവുമായി കെ സുധാകരൻ

single-img
9 November 2022

യുഡിഎഫിനെയും പ്രത്യേകിച്ച് കോൺഗ്രസിനെയും പ്രതിരോധത്തിൽ ആക്കുന്ന വിവാദ പരാമർശവുമായി വീണ്ടും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. എം വി രാഘവൻ അനുസ്മരണ യോഗത്തിൽ സംസാരിക്കവേ സിപിഎമ്മുകാർ ആർഎസ്എസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ താൻ ആർഎസ്എസ് ശാഖകള് സംരക്ഷിക്കാൻ ആളെ വിട്ട് നൽകിയിട്ടുണ്ട് എന്ന് വിവാദ പരാമർശത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് വിശദീകരണം നൽകവെയാണ് വീണ്ടും ആർഎസ്എസ് അനുകൂല പരാമര്ശനം നടത്തിയത്.

എനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ ഞാൻ പോകും. അതിന് എനിക്ക് സി പി എമ്മിന്റെ അനുവാദം വേണ്ട. എന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ഞാൻ എടുക്കും. അതിന് ആരുടെ ഉപദേശം എനിക്ക് ആവശ്യമില്ല- കെ സുധാകരൻ പറഞ്ഞു.

1969 ൽആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് സുധാകരൻ എം വി രാഘവൻ അനുസ്മരണത്തിൽ പറഞ്ഞത്. അന്ന് അദ്ദേഹം സംഘടന കോൺഗ്രസിന്റെ ഭാഗമായിരുന്നു. എടക്കാട് അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന തോട്ടട, കിഴുന്ന പ്രദേശങ്ങളിൽ അന്ന് ആർഎസ്എസ് ശാഖ ആരംഭിക്കുകയും സിപിഎം അതിനെ തകർക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിൽ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകാൻ താൻ പ്രവർത്തകരെ അയച്ചു എന്നാണ് കെ സുധാകരൻ പറഞത്.