അത് വെറും റൂമര്‍ മാത്രം; സൂര്യയുമായി ഇപ്പോള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് ജ്യോതിക

single-img
3 May 2024

ദീർഘ കാലങ്ങൾക്ക് ശേഷം സൂര്യയും ജ്യോതികയും ഒന്നിക്കുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടി ജ്യോതിക.തങ്ങൾ ഇപ്പോള്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും അത് വെറും ഒരു റൂമര്‍ മാത്രമാണ് എന്നും ജ്യോതിക പറയുന്നു.

ഞങ്ങൾക്കായി ശരിയായ തിരക്കഥ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വളരെ സ്‌പെഷ്യലായ ഏതെങ്കിലും സിനിമയുമായി വരുമെന്ന് ഞങ്ങള്‍ ശരിക്കും പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിനു വേണ്ടി മാത്രമായി ഞങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ശരിയായ തിരക്കഥ ആവശ്യമാണെന്നും ജ്യോതിക പറയുന്നു.