പിവി അന്‍വറിന്റെ റോഡ് ഷോയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും
 
							
								
								23 October 2024 
							
						
ഇടതുമുന്നണിയുമായി ഇടഞ്ഞു പുതിയ പാർട്ടി ഉണ്ടാക്കി ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയ പിവി അന്‍വർ എംഎൽഎയുടെ പാലക്കാട് റോഡ് ഷോയിലെത്തിയത് ഏജന്റ് വിളിച്ചിട്ടെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ.
എത്രയാണ് പണം നൽകുന്നത് എന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നുവെന്നും അവര്‍ ഒരു ചാനൽ റിപ്പോർട്ടറോട് സംസാരിക്കവെ പറഞ്ഞു. ഒരു ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും അവര്‍ പ്രതികരിച്ചു. തനിക്കൊപ്പം വന്നവരെയും ഇവർ പരിചയപ്പെടുത്തുന്നുണ്ട്.
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താൻ അവസാനം പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം, പിവി അൻവറിന്റെ പാർട്ടിയായ ഡിഎംകെയെ കുറിച്ച് ഇവര്‍ക്ക് ഒന്നുംതന്നെ അറിയില്ലെന്നാണ് വ്യക്തമാകുന്നത്.


