സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയിൽ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
29 August 2022
![](https://www.evartha.in/wp-content/uploads/2022/08/n417690076166176607577015eea847207424197f8b839f46a10980c33a7f0ecfd56b5061e61d4e38375aed.jpg)
കോഴിക്കോട് : സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു .
കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹര്‍ജി നല്‍കിയത്. കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു.
കൊല്ലം ലേബര്‍ കോടതിയിലേക്ക്ണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട് . ചട്ടങ്ങള്‍ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടി യെന്നും ഹര്‍ജിയില്‍ എസ്. കൃഷ്ണ കുമാര്‍ പറയുന്നു.