ബിജെപിയിൽ ചേരൂ അല്ലെങ്കിൽ ബുൾഡോസർ തയ്യാറാണ്’: കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മധ്യപ്രദേശ് മന്ത്രി

single-img
20 January 2023

കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പരസ്യമായി ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ. ഭാരതീയ ജനതാ പാർട്ടിയിൽ ചേരണം എന്നും, ഇല്ലെങ്കിൽ പൊളിക്കാൻ ബുൾഡോസർ തയ്യാറാണെന്നും ആണ് മന്ത്രിയുടെ ഭീഷണി.

ബിജെപിയിൽ ചേരൂ. 2023-ലും ബിജെപി എംപിയിൽ സർക്കാർ രൂപീകരിക്കും. അല്ലെങ്കിൽ ബുൾഡോസർ തയ്യാറാണ്,” രഘോഗഡ് നഗർ സിവിക്കിന്റെ പ്രചാരണത്തിനിടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിസോദിയ പറഞ്ഞു.

മറ്റ് ചില ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലും “ബുൾഡോസർ നീതി” വ്യാപകമായി ഉപയോഗിക്കുന്നു എന്ന ആരോപണം നിലനിൽക്കെ ആണ് മന്ത്രിയുടെ ഭീഷണി.

അതെ സമയം മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മാധ്യമവിഭാഗം ചുമതലയുള്ള കെകെ മിശ്ര രംഗത്ത് വന്നു. പഞ്ചായത്ത് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ രാഘോഗഡിലെ കോൺഗ്രസുകാരോട് പറഞ്ഞു, ‘ബിജെപിയിൽ ചേരൂ, അല്ലെങ്കിൽ 2023ന് ശേഷം ബുൾഡോസർ തയ്യാറാണ്’. മന്ത്രി, നിങ്ങളുടെ ബുൾഡോസർ ബ്രിട്ടീഷുകാരുടേതിനേക്കാൾ വലുതല്ല. ഞങ്ങൾ അവരുമായി യുദ്ധം ചെയ്തിട്ടുണ്ട്. എന്നാണ് മിശ്രയുടെ പ്രതികരണം.