ഇരട്ട വേഷത്തിലെത്തുന്ന സിമ്പുവിന് നായികമാർ ജാൻവിയും കിയാരയും

single-img
22 May 2024

ദേസിംഗ് പെരിയസാമി ഒരുക്കുന്ന സിമ്പു സിനിമയായ ‘എസ്ടിആർ 48 ൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും കിയാര അദ്വാനിയും നായികമാരാകുമെന്ന് റിപ്പോർട്ട്. മുൻപ് മൃണാൾ താക്കൂർ, ദീപിക പദുകോൺ എന്നിവരെയായിരുന്നു നായികമാരായി പരിഗണിച്ചിരുന്നത്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം.

നടൻ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ഈ സിനിമയുടെ നിർമ്മാണം. കമല്‍ഹാസനും അതിഥിവേഷത്തിൽ എത്തുന്നുണ്ട്. 100 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സൂചനകൾ. ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ ഉണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.