യേശു ക്രിസ്തുവാണ് യഥാർത്ഥ ദൈവം, ശക്തിയല്ല”, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കിടെ വിവാദ പരാമർശവുമായി കത്തോലിക്കാ പുരോഹിതൻ

single-img
10 September 2022

ഭാരത് ജോഡോ യാത്രയിയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചക്കിടെ വിവാദ പരാമർശവുമായി കത്തോലിക്കാ പുരോഹിതൻ ജോർജ്ജ് പൊന്നയ്യ. സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

ക്ലിപ്പിൽ രാഹുൽ ഗാന്ധി ചോദിക്കുന്നത് കേൾക്കാം, “യേശു ക്രിസ്തു ദൈവത്തിന്റെ ഒരു രൂപമാണോ? അത് ശരിയാണോ?” അതിന് തമിഴ്നാട്ടിലെ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുടെ മറുപടി “അയാളാണ് യഥാർത്ഥ ദൈവം, ദൈവം അവനെ (സ്വയം) ഒരു മനുഷ്യനായിട്ടാണ് വെളിപ്പെടുത്തുന്നത്, ഒരു യഥാർത്ഥ വ്യക്തിയാണ്… ശക്തിയെപ്പോലെയല്ല… അതിനാൽ നമ്മൾ ഒരു മനുഷ്യനെ കാണുന്നു”

മുൻപും വിവാദ പ്രസംഗങ്ങൾ നടത്തും പുലിവാല് പിടിച്ച ആളാണ് പൊന്നയ്യ.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഡിഎംകെ മന്ത്രി തുടങ്ങിയവർക്കെതിരെ ‘വിദ്വേഷ പ്രസംഗം’ നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ മധുരയിലെ കള്ളിക്കുടിയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

കത്തോലിക്കാ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഭാരത് തോടോ ആൾക്കാരുമായിട്ടാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത് എന്നാണു ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞത്.