സുൽത്താൻ ബത്തേരിക്ക് പകരം ‘ഗണപതിവട്ടം’ എന്ന് പോസ്റ്ററിലും ബിജെപി

single-img
11 April 2024

വയനാട്ടിലെ സുൽത്താൻ ബത്തേരിക്ക് പകരം ‘ഗണപതിവട്ടം’ എന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഔദ്യോഗിക പോസ്റ്ററിലും ആവര്‍ത്തിച്ച് ബിജെപി. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വെള്ളിയാഴ്ച്ച നടത്തുന്ന പത്രസമ്മേളനത്തിന്റെ പോസ്റ്ററിലാണ് ‘ഗണപതിവട്ടം’ എന്ന പേര് ഉപയോഗിച്ചിരിക്കുന്നത്.

എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. അതേസമയം ,സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ദേശീയ മാധ്യമമായ റിപ്ലബിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരമാര്‍ശം.