111ാം സ്ഥാനം; ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ

single-img
13 October 2023

പുതിയ ആഗോള പട്ടിണി സൂചിക പുറത്ത് വിട്ടപ്പോൾ ഇന്ത്യ 111ാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തിൽ 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങൾ ഇത്തവണ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു.അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം .

പട്ടികയിൽ പാക്കിസ്ഥാന് (102), ബംഗ്ലദേശ് (81), നേപ്പാള് (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് സ്ഥാനം. ദക്ഷിണേഷ്യയും സഹാറയുടെ തെക്ക് ആഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ പട്ടിണിയുള്ള ലോക രാജ്യങ്ങൾ. ശിശുക്കളുടെ പോഷകാഹാരക്കുറവും ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. 18.7 ശതമാനം.

ശിശു മരണനിരക്ക് 3.1 ശതമാനമാണ്.15നും 24നും ഇടയിലുള്ള 58.1 ശതമാനം പെണ്കുട്ടികള്ക്ക് ശരിയായ പോഷണം ലഭിക്കുന്നില്ലെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിന്റെ അപര്യാപ്തത, കുട്ടികളുടെ പോഷകാഹാര നിലവാരത്തിലെ കുറവുകള്, ശിശുമരണ നിരക്ക് എന്നിവ മാനദണ്ഡമാക്കിയാണ് ഏഴ് യൂറോപ്യന് സര്ക്കാരിതര സംഘടനകളുടെ ശൃംഖലയായ ‘അലയന്സ് 2015’ പട്ടിക പുറത്തിറക്കിയത്.