ലോകജനസംഖ്യ 800 കോടിയിലെത്തിയപ്പോൾ ഇന്ത്യയുടെ സംഭാവന 141.2 കോടി

single-img
15 November 2022

ലോകജനസംഖ്യ 800 കോടിയിലെത്തിയപ്പോ ഇന്ത്യയുടെ മാത്രം സംഭാവന 141.2 കോടി ജനങ്ങൾ എന്ന് റിപ്പോർട്ട്. ഇപ്പോൾ ചൈന മാത്രമാണ് 145.2 കോടി ജനസംഖ്യയുടെ ഇന്ത്യക്ക് മുന്നിൽ ഉള്ളത്. കണക്കുകൾ പ്രകാരം അടുത്ത വർഷത്തോടെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറും എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

കഴിഞ്ഞ 12 വർഷത്തിനുള്ളിൽ ലോകം ഒരു ബില്യൺ ആളുകളെയാണ് ചേർത്തത്‌. എന്നാൽ അടുത്ത ജനസംഖ്യ അടുത്ത ഒരു ബില്യൺ കൂടുമ്പോൾ ചൈനയുടെ സംഭാവന നെഗറ്റീവ് ആആയിരിക്കുമെന്നാണ് UNFPA പറയുന്നത്. ലോക ജനസംഖ്യയുടെ 18.47 ശതമാനമാണ് ചൈനീസുകാർ. ഒരു ചതുരശ്ര മൈലിൽ 397 പേരാണ് ചൈനയിലുള്ളത്. (ഒരു ചതുരശ്ര കിലോമീറ്ററിൽ 153 പേർ). 2020ലെ കണക്ക് അനുസരിച്ച് ചൈനയുടെ ജനസംഖ്യയിൽ 60.8% പേർ (87.5 കോടി) നഗരങ്ങളിലാണ്. 1955ൽ 61.2 കോടിയായിരുന്നു ചൈനീസ് ജനസംഖ്യ. 1975ൽ 92.6 കോടിയായി. 1980ൽ 100 കോടി കടന്നു. 2000ൽ 129 കോടിയായി. 2020ൽ 143.9 കോടിയുമായി. 1980ൽ നടപ്പാക്കിയ ജനസംഖ്യാ ആസൂത്രണ നയത്തിൽ 2016ൽ ഇളവ് വരുത്തിയെങ്കിലും ചൈനയിൽ ജനസംഖ്യ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

അതേസമയം ജനസംഖ്യയുടെ 17.7 ശതമാനമാണ് ഇഇന്ത്യക്കാർ. ഒരു ചതുരശ്ര മൈലിൽ 1,202 പേരാണ് ഇന്ത്യയിൽ ജീവിക്കുന്നത് (കിലോമീറ്ററിൽ കണക്കാക്കിയാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 464 പേർ). 2020ലെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയിൽ 35% പേർ നഗരത്തിലാണുള്ളത് (48.30 കോടി). 1955 ൽ 40.9 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. 1975ൽ അത് 62.3 കോടിയായി. 2000ൽ 105.6 കോടിയായ ജനസംഖ്യ 2020 ആയപ്പോൾ 138 കോടിയായി.

ആഫ്രിക്കൻ-ഏഷ്യൻ വൻകരയിലാണ് ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പൈൻസ്, താൻസാനിയ എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളില്‍നിന്നാണ് അടുത്ത ബില്യന്‍ ജനസംഖ്യ വരികയെന്നാണ് കരുതപ്പെടുന്നത്.