ഇന്ത്യ ഹിന്ദുരാഷ്ട്രം; അഖണ്ഡ ഭാരതം വൈകാതെ സത്യമാകും: യോഗി ആദിത്യനാഥ്

single-img
16 February 2023

ഇന്ത്യ എന്നത് ഒരു ഹിന്ദു രാഷ്ട്രമാണെന്നും ‘ അഖണ്ഡ ഭാരതം’ എന്ന സങ്കൽപം അധികം വൈകാതെ സത്യമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു എന്നത് ഒരു സാംസ്കാരിക പദം ആണെന്നും യോഗി പറഞ്ഞു. സോഷ്യൽ മീഡിയയായ ട്വിറ്ററിൽ പങ്കുവച്ച അഭിമുഖ വിഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

എല്ലാ ഇന്ത്യക്കാർക്കും രാജ്യത്തിന്റെ ഭരണഘടനയോട് ഉന്നത ബഹുമാനം വേണം, അത് തന്നെയാണ് നമ്മുടെ വഴികാട്ടിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആധ്യാത്മിക ലോകത്തിൽ പാകിസ്താൻ എന്നൊരു രാജ്യം യഥാർഥത്തിൽ ഇല്ല. അങ്ങിനെ ഇല്ലാത്തത് ഏറെക്കാലം അതിജീവിച്ചു എന്നതുതന്നെ ഭാഗ്യമാണ്. ഇന്ത്യയുമായി ചേരാനാണ് പാകിസ്താനും ആഗ്രഹിക്കുന്നതെന്നും യോഗിപറയുന്നു.

‘അഖണ്ഡ ഭാരതം’ എന്നുള്ള ആശയം യാഥാർഥ്യമാക്കും. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്.ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ്. ഹിന്ദു എന്ന് പറയുന്നത് എല്ലാ ഇന്ത്യക്കാരുടെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു ഒരു മതമോ വിഭാഗമോ അല്ല. മതം, വിശ്വാസം, വിഭാഗം എന്നിവയെ ഹിന്ദുവുമായി കൂട്ടിച്ചേർത്തു മനസ്സിലാക്കുന്നത് തെറ്റിദ്ധാരണയാണ്’- യോഗി പറഞ്ഞു.