ഇംഗ്ലണ്ടിനെതിരെ ഉണ്ടായത് നാണംകെട്ട തോല്‍വി; ഇന്ത്യ ഫൈനലിന് യോഗ്യരായിരുന്നില്ല: ഷോയിബ് അക്തർ

single-img
10 November 2022

ഇന്ന് നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് പേസര്‍ ശിയിബ് അക്തര്‍ രംഗത്തെത്തി. ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നും അക്തര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പറഞ്ഞു.

“ഈ പരാജയം ഇന്ത്യ അര്‍ഹിച്ചതാണ്. ഫൈനലിന് അവര്‍ യോഗ്യരായിരുന്നില്ല. കാരണം, അത്രയധികം മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ന് ഇന്ത്യയുടേത്. ഇന്ത്യയുടെ ബൗളിംഗിന്‍റെ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടപ്പെട്ടു. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെങ്കില്‍ മാത്രം മികച്ച ബൗളിംഗ് നടത്തുന്നവരാണ് ഇന്ത്യന്‍ പേസര്‍മാര്‍.

അതുപ്രകാരം അഡ്‌ലെയ്ഡില്‍ ഇന്ന് പേസര്‍മാര്‍ക്ക് അനുകൂല സാഹചര്യമായിരുന്നെങ്കിലും മികച്ച പേസര്‍മാരില്ലാത്തതിനാല്‍ ഇന്ത്യക്ക് അത് മുലെടുക്കാനായില്ല. ഒരു മത്സരത്തില്‍ പോലും ഇന്ത്യ എന്തുകൊണ്ട് ചാഹലിനെ കളിപ്പിച്ചില്ല എന്ന് എനിക്ക് മനസിലാവുന്നില്ല. ഇന്ത്യയുടെ ടീം സെലക്ഷന്‍ അപ്പാടെ ആശയക്കുഴപ്പമായിരുന്നെന്നും അക്തർ പറയുന്നു.