ഇന്ത്യയും ബോംബ് ആക്രമണത്തിനാവശ്യമായ ഡ്രോണുകൾ നൽകി ഇസ്രയേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു: മന്ത്രി പി രാജീവ്

single-img
21 May 2024

പലസ്തീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്നത് യുദ്ധമല്ല അധിനിവേശമാണെന്ന് സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് പലസ്തീനുകാരെയാണ് യുഎസ് പിന്തുണയോടെ ഇസ്രയേൽ ബോംബിട്ട് കൊല്ലുന്നത്.ഇസ്രയേലിന് ആയുധങ്ങൾ ഉൾപ്പെടെ നൽകി സാമ്രാജ്യ ശക്തികൾ പിന്തുണ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയും ബോംബ് ആക്രമണത്തിനാവശ്യമായ ഡ്രോണുകൾ നൽകി ഇസ്രയേലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു .