ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കും: രാഹുൽ ഗാന്ധി

single-img
24 April 2024

ഈ പൊതുതെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അമരാവതിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്‍റെ പ്രഖ്യാപനം.

അവസാന 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പാർട്ടി (ബിജെപി) ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാൻ പോരാടുകയാണ്. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.