ജനങ്ങൾക്ക് ഇരുട്ടടി നൽകി കേന്ദ്രസർക്കാർ; ​ഗാർഹീക പാചക വില വീണ്ടും വർധിപ്പിച്ചു

single-img
7 June 2026

രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രം. ​ഗാർഹീക പാചക വില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നടപടിയാണ് കേന്ദ്രം വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. ​29 രൂപയാണ് ഒരു സിലിണ്ടറിന് കൂട്ടിയിരിക്കുന്ന വില.

ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ പാചക വാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.