കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി

single-img
19 September 2022

കണ്ണൂര്‍ : കണ്ണൂരില്‍ ഒരു പശുവിന് കൂടി പേയിളകി. അഴീക്കല്‍ ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനാണ് പേയിളകിയത്.

പശുവിനെ ദയാവധം നടത്തി. പശുവിന്‍്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ട് . പശുവിന്‍്റെ ആക്രമണത്തില്‍ 3 പ്രദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം എച്ചിപ്പാറയില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്‍്റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടാമ്ബാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു (60) പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു.