കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കും:തുഷാർ വെള്ളാപ്പള്ളി

single-img
2 June 2024

തനിക്ക് കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ഇത്തവണ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. രാജ്യസഭാ അംഗമോ, കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ നേരത്തെ ഉണ്ടായിരുന്നുവെന്നും അന്ന് അത് നിരസിച്ചിതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനുള്ള കാരണം , ബിഡിജെഎസ് പാർട്ടി ഉണ്ടാക്കിയത് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നതെന്നും എന്നാൽ ഇത്തവണ സാഹചര്യം അനുകൂലമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.