തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെ; നിയമനടപടി നേരിടാൻ തയ്യാറെന്ന് അലൻസിയർ
26 August 2024
തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി.
അലന്‍സിയറിനെതിരായ തന്റെ പരാതിയില്‍ താരസംഘടനയായ അമ്മ ഇതുവരെ നടപടി എടുത്തില്ലെന്ന് നടി ദിവ്യ ഗോപിനാഥ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് 2018 ൽ പരാതി നൽകിയെന്നും ദിവ്യ പറഞ്ഞു.
വീണ്ടും ഈ വിവരം ഇടവേള ബാബുവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. പക്ഷെ , അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ഇടവേള ബാബുവില്‍ നിന്ന് മറുപടി ലഭിച്ചത്.