ഇന്ത്യ എന്ന ആശയത്തിന് ഏതാനും വർഷങ്ങളായി വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്: പി ചിദംബരം

single-img
19 November 2022

ഇന്ത്യ എന്ന ആശയത്തിന് ഏതാനും വർഷങ്ങളായി വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും നമ്മുടെ രാഷ്ട്രീയ പാർട്ടികളെ ഉൾപ്പടെ സമൂഹത്തിന്റെ എല്ലാ തൂണുകളെയും ഇന്ന് ഭയം പിടികൂടിയിരിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം.

ഇപ്പോൾ രാജ്യത്ത് വ്യാപകമായ ഭീതി നിലനിൽക്കുന്നുണ്ടെന്നും ‘സാഹിത്യ ആജ്തക് 2022’ പരിപാടിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ജനങ്ങൾ ആശങ്കാകുലരാവുകയും ചിന്തിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്ത് വലിയ ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്-ചിദംബരം പറഞ്ഞു.

ഒരുപക്ഷെ തങ്ങളും കുടുംബവും അപമാനിക്കപ്പെടുമോ എന്ന ഭയത്താൽ ധാരാളം ആളുകൾ ഒരു പാർട്ടിയിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. നേരത്തെ കോൺഗ്രസ് സഖ്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കാലത്ത്‌ ഇന്ത്യയെ തകർക്കുന്ന ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ച, ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ച, ഇന്ത്യയിലെ കായികരംഗത്തെ ദ്രോഹിക്കുന്ന തെറ്റുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഭരണ പരാജയങ്ങളാണ്. പക്ഷേ, ഇന്ത്യക്ക് നാശമുണ്ടാക്കുന്ന ഒന്നും ഞങ്ങൾ ചെയ്തിട്ടില്ലെന്നും ചിദംബരം പറഞ്ഞു.