ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടണം: സുബ്രഹ്മണ്യന്‍ സ്വാമി

single-img
26 October 2022

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രിയോടാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ ആവശ്യം ഉന്നയിച്ചത്.

കേരള ഗവർണർ ഇന്ത്യയുടെ രാഷ്ട്രപതിയെയും അതുവഴി ഭരണഘടനയിലെ കേന്ദ്രത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് കേരളത്തിലെ ഭ്രാന്തൻ കമ്യൂണിസ്റ്റുകൾ തിരിച്ചറിയണം. ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു- സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിൽ കുറിച്ചു.

കേരളത്തിലെ വൈസ് ചാന്‍സിലര്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കര്‍ശന നടപടികളിലേക്ക് കടക്കന്നതോടെ ആണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരണവുമായി രംഗത്ത് വന്നത്.

അതേസമയം കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്ന് വ്യക്തമാക്കുന്ന കത്ത് ഇന്നലെ വൈകീട്ടായിരുന്നു ഗവർണ്ണറുടെ കത്ത് പിണറായി വിജയന് നല്‍കിയത്. തനിക്കെതിരായ പ്രസംഗത്തിന്റെ പേരിലാണ് ഗവർണ്ണറുടെ അസാധാരണമായ നടപടി. യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള മറുപടിയാണ് മുഖ്യമന്ത്രി ഗവർണ്ണർക്ക് നല്‍കിയത്.