‘അമ്മ’യിൽ ചേരാൻ വച്ചിരുന്ന പൈസയ്ക്ക് സ്വർണം വാങ്ങി; അതിനിപ്പോൾ ഇരട്ടി വിലയായി : അന്ന രാജൻ

single-img
29 May 2026

താരസംഘടനയായ ‘അമ്മ’യിൽ നടക്കുന്ന തർക്കവും പോരുമൊക്കെ സോഷ്യൽ മീ‍ഡിയയിലും ചർച്ചയാണിപ്പോൾ. ‘അമ്മ’യെക്കുറിച്ച് നടി അന്ന രാജൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അമ്മയിൽ ചേരാൻ വച്ചിരുന്ന പൈസയ്ക്ക് സ്വർണം വാങ്ങിയെന്നും അതിനിപ്പോൾ ഇരട്ടി വിലയാണെന്നുമാണ് അന്ന പറയുന്നത്. “ഇതുവരെ ആയിട്ടും ജോയ്ന്‍ ചെയ്തിട്ടില്ല.

‘അമ്മ’യില്‍ ഇതുവരെ ഞാന്‍ അംഗത്വം എടുത്തിട്ടില്ല. ഭാവിയില്‍ ചേരുമോ ഇല്ലയോ എന്നും അറിയില്ല. ഇത്രയും വര്‍ഷമായിട്ടും എനിക്ക് അതിന്‍റെ ആവശ്യം തോന്നിയിട്ടില്ല. അംഗത്വം എടുക്കാന്‍ നല്ലൊരു തുക വേണം. ആ തുക കൊണ്ട് ഗോള്‍ഡ് വാങ്ങിച്ചുവെന്ന് മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അന്ന് വാങ്ങിച്ച സ്വര്‍ണത്തിന്‍റെ വില ഇന്ന് ഇരട്ടിയായിട്ടുണ്ട്”.- അന്ന രാജൻ പറഞ്ഞു.

‘അമ്മ’ സംഘടനയിൽ നിലവിൽ നടക്കുന്ന തർക്കത്തെ കുറിച്ചും അന്ന രാജൻ പ്രതികരിച്ചിരുന്നു. “അമ്മ സംഘടയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഞാനും സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായിട്ട് അമ്മയില്‍ കയറാം എന്നാണ് കരുതിയത്. അപ്പോഴാണ് ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നത്. പിന്നെ ചേരണ്ടെന്ന് ഞാനും വിചാരിച്ചു”, എന്നായിരുന്നു അന്ന പറഞ്ഞത്.

ഇപ്പോൾ, അന്നയെ പ്രശംസിച്ച് നിരവധി പേരാണിപ്പോൾ രം​ഗത്തെത്തുന്നത്. അന്ന എടുത്തത് നല്ലൊരു തീരുമാനമാണെന്നാണ് പലരുടെയും പ്രതികരണം. അതേസമയം, അമ്മയിൽ ചേർന്നാൽ നിരവധി ഉപകാരങ്ങൾ ഉണ്ടാകുമെന്നും ഈ തുക കൊണ്ട് നിരവധി അഭിനേതാക്കളുടെ കുടുംബം പോറ്റാനാകുമെന്ന് പറയുന്നവരുമുണ്ട്.