യോഗിയെ പോലൊരു മുഖ്യമന്ത്രിയെ ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു: പ്രധാനമന്ത്രി മോദി

single-img
22 April 2024

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . യോഗിയെപോലെ ഒരു മുഖ്യമന്ത്രിയെ ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്തെ അലിഗഡിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ബിജെപി കാരണമാണ് യുപി ‘ആത്മനിർഭർ ഭാരത്-ആത്മനിർഭർ സേന’യുടെ കേന്ദ്രമായി മാറുന്നത്. ബുൾഡോസറിലൂടെ യോഗിയെ തിരിച്ചറിയുന്നവരോട് എനിക്ക് പറയാനുള്ളത്, യോഗി സർക്കാർ ചെയ്തിട്ടുള്ള വ്യാവസായിക പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിന് ശേഷം ആരും ചെയ്തിട്ടില്ല എന്നാണ്. അദ്ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി എനിക്കുണ്ടായതിൽ ഞാൻ അഭിമാനിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

‘അതുപോലെ തന്നെ ഒരു ജില്ല, ഒരു ഉൽപ്പന്നം എന്ന അദ്ദേഹത്തിൻ്റെ ദൗത്യം രാജ്യ വ്യാപകമായി പുതിയ ആദരവ് സൃഷ്ടിക്കുന്നു. കാശിയിൽ നിന്നുള്ള എംപി എന്ന നിലയിൽ അദ്ദേഹം എൻ്റെ മുഖ്യമന്ത്രി കൂടിയാണ്. എനിക്ക് ഇതുപോലെയുള്ള സഹപ്രവർത്തകർ ഉള്ളതിൽ അഭിമാനിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.