കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് വരാൻ എനിക്ക് അയോഗ്യതയില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ

single-img
27 December 2023

സംസ്ഥാനത്തെ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് വരാൻ തനിക്ക് അയോഗ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയുടെ സ്ഥാനമാനങ്ങൾ നേടാൻ അയോഗ്യനാണെന്ന ചിന്തയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അടക്കം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.