സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പിടുന്ന റബര്‍സ്റ്റാമ്ബല്ല ഞാൻ;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

single-img
16 September 2022

തിരുവനന്തപുരം: സര്‍ക്കാര്‍ പറയുന്നിടത്ത് ഒപ്പിടുന്ന റബര്‍സ്റ്റാമ്ബല്ല താനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുപ്പിച്ചതോടെ, നിയമസഭ പാസാക്കി അയച്ച11ബില്ലുകളില്‍ മൂന്നെണ്ണമെങ്കിലും ത്രിശങ്കുവിലാവുമെന്നുറപ്പായി.ഇന്നലെ കോട്ടയത്ത് എം.

ജി സര്‍വകലാശാലയിലെ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
ലോകായുക്ത, വൈസ്ചാന്‍സലര്‍ നിയമനം, സഹകരണസംഘം എന്നീ നിയമഭേദഗതി ബില്ലുകള്‍ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥരുമായും മറ്റ് നിയമവിദഗ്ധരുമായുമുള്ള ആശയവിനിമയത്തില്‍ ഗവര്‍ണര്‍ക്ക് ബോദ്ധ്യമായെന്നാണ് അറിയുന്നത്. ബില്ലുകളില്‍ ഭരണ, പ്രതിപക്ഷ ചര്‍ച്ചയുടെ പരിഭാഷ ഗവര്‍ണര്‍ നിയമസഭ സെക്രട്ടറിയില്‍ നിന്ന് വാങ്ങി. എതിര്‍വാദങ്ങള്‍ കൃത്യമായി അറിയാനാണിത്.

ലോകായുക്തയാവുന്ന സുപ്രീംകോടതി, ഹൈക്കോടതി റിട്ട. ജഡ്‌ജിമാരുടെ ഉത്തരവുകള്‍ നിയമസഭയ്‌ക്കും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പുനഃപരിശോധിക്കാമെന്ന ഭേദഗതി നിയമമായാല്‍ ലോകായുക്തയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. ബില്ലിലെ വ്യവസ്ഥ പ്രകാരം നിയമസഭയിലെ ഭൂരിപക്ഷം വച്ച്‌ ലോകായുക്ത ഉത്തരവ് തള്ളാം. പ്രതിപക്ഷത്തെ വേട്ടയാടാനും ആയുധമാക്കാം. നടപടി റിപ്പോര്‍ട്ട് 90ദിവസത്തിനകം ലോകായുക്തയ്‌ക്ക് നല്‍കണമെന്ന ഭേദഗതി കൗതുകകരമാണ്.