ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിക്കാരൻ: വിജേഷ് പിള്ള

single-img
10 March 2023

ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല എന്നും എന്നാൽ താൻ മനസുകൊണ്ട് ബി.ജെ.പിക്കാരൻ ആണ് എന്നും കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കണ്ടിരുന്നു എന്നും വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത് എന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് സ്ഥിതീകരിച്ചു.

സ്വപ്നയെ താൻ കണ്ടു.പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ നേരത്തെ പരിചയമില്ലെന്നും വിജേഷ് കൂട്ടിച്ചേർത്തു.

ഞങ്ങൾ സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ അവരത് പുറത്ത് വിടട്ടെ..’സ്വപ്‌ന സുരേഷിന്റെ കേസ് ഒത്തുതീർപ്പാക്കാൻ ഞാൻ ആരാണെന്നും വിജേഷ് ചോദിച്ചു

എനിക്ക് ഒരുപാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, ഞാൻ പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെ എനിക്ക് നേരിട്ട് പരിചയമില്ല. അവർക്കും എന്നെയറിയില്ല. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ്.

സ്വപ്‌നയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങോട്ട് സംസാരിച്ചത്. അവർ വളരെ പ്ലാൻ ചെയ്തായിരുന്നു സംസാരിച്ചിരുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു.. ബംഗളൂരുവിൽ ഞാൻ താമസിച്ച ഹോട്ടലിലാണ് സ്വപ്ന എത്തിയത്. ആദ്യമായി സ്വപ്നയെ വിളിക്കുന്നത് ഫെബ്രുവരി 27 നായിരുന്നു. ഇന്നലെ ഇക്കാര്യത്തിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. ഇഡിക്ക് വിശദമായ മൊഴി നൽകിയിരുന്നു…”വിജേഷ് പിള്ള പറഞ്ഞു.