മനുഷ്യക്കുരുതി: ഷാഫിയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തില്ല എന്ന് ഭാര്യ

single-img
15 October 2022

മനുഷ്യക്കുരുതി കേസിൽ ഒന്നാം പ്രതിയായ ഷാഫിയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്താനില്ലെന്ന് ഭാര്യ. തെറ്റ് ചെയ്ത ഷാഫിയെ പുറത്തിറക്കാൻ കുടുംബം ഇല്ല എന്നും, വാർത്തകളിൽ കാണുന്ന ചിലത് അംഗീകരിക്കാൻ കഴിയുന്നില്ല എന്നും അവർ പറഞ്ഞു.

ഷാഫി ഇടയ്ക്ക് യാത്രകൾ പോകാറുണ്ട്, അപ്പോൾ വാഹനത്തിന്റെ ചെയ്സുകൾ വാങ്ങാനാണെന്നാണ് വീട്ടിൽ പറയാറുള്ളത്. 40,000 രൂപ തന്നപ്പോൾ, സ്‌കോർപിയോ വിറ്റ പൈസയെന്നാണ് ഷാഫി പറഞ്ഞത്. വാടകയ്ക്ക് താമസിക്കുന്നത് കൊണ്ടാണ് മരുമകന്റെ പേരിൽ വാഹനം വാങ്ങിയതെന്നും ഷാഫിയുടെ ഭാര്യ ഒരു മാധ്യമത്തോട് പറഞ്ഞു.

അതേസമയം ഇലന്തൂരിൽ മൂന്നാമത്തെ മൃതദേഹമുണ്ടെന്ന സംശയത്തിൽ പൊലീസ് നടത്തുന്ന തിരച്ചിൽ തുടരുന്നു.ഭഗവൽ സിംഗിന്റെ വീടിന്റെ കിഴക്കുഭാഗത്തുനിന്ന് അസ്ഥി കഷ്ണം കണ്ടെത്തി. ഇത് മനുഷ്യന്റേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഫോറൻസിക് സംഘം ഇത് പരിശോധിക്കും.റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച മായ, മർഫി നായ്ക്കളെ ഉപയോഗിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം പൊലീസിനുണ്ട്. നായ മണം പിടിച്ച മരത്തിന്റെ ചുവട്ടിലും പൊലീസ് പരിശോധിക്കുന്നുണ്ട്.