നീതി ലഭിച്ചില്ലെന്ന് അതിജീവിത തന്നെ പറയുമ്പോൾ, നീതി നടപ്പിലായെന്ന് എങ്ങനെ പറയാനാകും: പ്രേംകുമാർ

single-img
13 December 2025

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടൻ പ്രേംകുമാർ. കോടതിവിധി സ്വാഗതം ചെയ്യുന്നെന്ന് പ്രേംകുമാർ പ്രതികരിച്ചു. കുറ്റക്കാരായ പ്രതികൾക്ക് നല്ല ശിക്ഷയാണ് ലഭിച്ചത്. എന്നാൽ അതിജീവിത തന്നെ നീതി ലഭിച്ചില്ല എന്ന് പറയുമ്പോൾ, കോടതിവിധിയിൽ നീതി നടപ്പിലായെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രേകുമാർ ചോദിച്ചു.

ഗൂഢാലോചനക്ക് പിന്നിലുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് പ്രേംകുമാർ അഭിപ്രായപ്പെട്ടു. കേസിൽ നടി മഞ്ജു വാര്യർ തുടക്കം മുതൽക്കെ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷൻ കണ്ടെത്തിയതും ഗൂഢാലോചനയുണ്ടെന്നാണ്. ഇത് കൊട്ടേഷൻ ആണെന്ന് ഒന്നാം പ്രതി അതിജീവിതയും പറഞ്ഞു. ദിലീപും ഇപ്പോൾ ഗൂഢാലോചന ഉണ്ടെന്നു പറയുന്നു.

പൊതുസമൂഹവും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. കോടതിക്ക് മാത്രം ഗൂഢാലോചന ബോധ്യമായില്ല എന്നാണ് പറയുന്നത്. ഇതിന് പിന്നിൽ ആരായാലും മാതൃകപരമായ ശിക്ഷ നടപ്പിലാക്കണമെന്ന് നടൻ അഭിപ്രായപ്പെട്ടു.