ഹിജാബ് നിരോധനം ഇസ്ലാം മതവിശ്വാസത്തില്‍ മാറ്റം വരുത്തില്ല;കര്‍ണാടക സര്‍ക്കാര്‍

single-img
22 September 2022

ന്യൂഡല്‍ഹി: മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധനം ഇസ്ലാം മതവിശ്വാസത്തില്‍ മാറ്റം വരുത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ നിര്‍ബന്ധിത നടപടിയല്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡ്വ. ജനറല്‍ പി. നവദ്ഗി വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന വാദത്തിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തില്‍ ന്യായമായ നിയന്ത്രം നടപ്പാക്കാതിരിക്കാന്‍ കഴിയുമോയെന്നു ചോദിച്ച നവദ്ഗി ഇത് പൗരനും സംസ്ഥാനവും തമ്മിലല്ല, സ്കൂള്‍ ഭരണ സമിതിയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള കേസാണെന്നും നിര്‍ബന്ധിത മതാചാരങ്ങള്‍ ഒഴിവാക്കാന്‍ നിരോധനത്തില്‍ പറയുന്നില്ലെന്നും വ്യക്തമാക്കി.