കേരളത്തിലെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

single-img
30 March 2024

കേരളത്തിൽ ഇന്നും ചൂട് കൂടാൻ സാധ്യത. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനമാകെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയിരുന്നു. 40 °C ചൂടാണ് രേഖപ്പെടുത്തിയത്. 2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 °C ചൂട് രേഖപ്പെടുത്തുന്നത്. അതേസമയം കേരളതീരത്ത് ഉയർന്ന് തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.

ഇതോടൊപ്പം കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.