പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാർത്തകൾ; മുഖ്യമന്ത്രി-ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയിൽ മാധ്യമവാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതി പിആര്‍ഒ

single-img
4 February 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി പിആര്‍ഒ. തന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടത്. പക്ഷെ ഈ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്.

തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഹൈക്കോടതി പിആര്‍ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. 40 മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നിരുന്നു.