സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത

single-img
29 August 2022

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ മുന്നറിയില്‍ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്ക ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രറഖ്യാപിച്ചു.

സെപ്റ്റംബര്‍ രണ്ടു വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കാസര്‍ക്കോട് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ കാസര്‍ക്കോടും ലക്ഷദ്വീപും ഉള്‍പ്പെടെ എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച മലപ്പുറം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.