ഹർമ്മൻപ്രീത് കൗറിന് ഏഷ്യൻ ഗെയിംസിലെ രണ്ട് മത്സരങ്ങൾ നഷ്ടമാകും; റിപ്പോർട്ട്

single-img
25 July 2023

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹർമ്മൻപ്രീത് കൗറിന് ഏഷ്യൻ ഗെയിംസിലെ രണ്ട് മത്സരങ്ങൾ നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഹർമൻ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന്റെ ഇടയിൽ താൻ പുറത്തായ രീതിയിൽ അതൃപ്തി രേഖപ്പെടുത്തി സ്റ്റംപുകൾ തെറിപ്പിക്കുകയും അമ്പയറിനോട് കയർക്കുകയും ചെയ്തിരുന്നു.

ഇന്ത്യ – ബംഗ്ലാദേശ് മൂന്നാം ഏകദിനത്തിനിടെ താരത്തിന്റെ പ്രവൃത്തി 4 ഡീമെറിറ്റ് പോയിന്റുകൾ ലഭിയ്ക്കുവാൻ കാരണമായി. ഇന്ത്യയുടെ അടുത്ത ടൂർണമെന്റ് സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെയുള്ള ഏഷ്യൻ ഗെയിംസാണ്. മത്സരശേഷം പ്രസന്റേഷൻ സെറിമണിയ്ക്കിടയിലും താരം ഒഫീഷ്യലുകൾക്കെതിരെ പരാമർശം നടത്തിയിരുന്നു. ഇവയെല്ലാം ഐസിസിയുടെ ഭാഗത്ത് നിന്ന് കനത്ത നടപടിയിലേക്ക് നയിക്കുമെന്നാണ് അറിയുന്നത്.