ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമായി ഹർമൻപ്രീത് കൗർ

single-img
10 October 2022

സെപ്റ്റംബറിലെ മികച്ച വനിതാ താരമായി ഐസിസി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതായ ഒരു താരം ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇന്ത്യൻ ടീമിലെ നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ഥാനയെയും ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയെയും മറികടന്നാണ് ഹർമൻഈ നേട്ടം കൈവരിച്ചത്. അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിൻറെ ടോപ് സ്കോററായതാണ് ഹർമന് നേട്ടമായത്.

1999ന് ശഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ വനിതകൾ ഏകദിന പരമ്പര നേടുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 221 റൺസുമായാണ് ഹർമൻപ്രീത് ടോപ് സ്കോററായത്. പരമ്പരയിൽ ഹർമന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിർത്താൻ സാധിച്ചിരുന്നു.