ബിജെപിയുടെ വൻ വിജയം; ഗുജറാത്ത് കോൺഗ്രസ് ഇൻചാർജ് രഘു ശർമ രാജിവച്ചു

single-img
8 December 2022

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ദയനീയ പ്രകടനത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന ഇൻചാർജ് രഘു ശർമ രാജിവച്ചു. ശർമ്മ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് കൈമാറി.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ അപ്രതീക്ഷിത പരാജയത്തിന്റെ പൂർണ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഗുജറാത്ത് ചുമതലയുള്ള സ്ഥാനത്തുനിന്നും രാജിവെക്കുകയാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

“പാർട്ടിയുടെ ചുമതലയുള്ള എന്റെ രാജി ദയവായി സ്വീകരിക്കുക”- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗുജറാത്തിൽ വൻ വിജയത്തിലേക്ക് ബിജെപി ഇതുവരെ 73 സീറ്റുകൾ നേടി, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച 85 സീറ്റുകളുടെ ഫലം അനുസരിച്ച് കോൺഗ്രസ് ആറ് സീറ്റുകളിൽ വിജയിച്ചു.